കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പരിശോധന വ്യാപകമാക്കി പൊലീസ്. ശ്രീകാര്യത്തെ കാർ വാഷിലും തിരുവല്ലത്ത് വർക്‌ഷോപ്പിലും പൊലീസ് പരിശോധന. തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള കാർ പെയിന്റിംഗ് സെൻ്ററിൽ ആണ് പരിശോധന. ശ്രീകണ്ഠേശ്വരത്ത് നിന്നും കസ്റ്റഡിയിലായ കാർ വാഷിംഗ് സെന്റർ ഉടമയിൽ നിന്ന് ഏഴര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു.
ALSO READ: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തിരുവനന്തപുരത്ത് വ്യാപക പരിശോധന
ശ്രീകണ്ഠേശ്വരത്ത് നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം തേടിയാണ് പൊലീസ് പരിശോധന തിരുവല്ലത്തെ കാർ വർക്ക് ഷോപ്പിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ഊർജിതമായി തന്നെ നടത്തിവരികയാണ്. സംശയത്തിന്റെ നിഴലിലായിരുന്ന കാറിന് തട്ടിക്കൊണ്ടു പോകലുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
ALSO READ: നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണം:ഡി വൈ എഫ് ഐ
കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വന്ന കോളിൽ പ്രതികൾ പത്തു ലക്ഷം രൂപ തയാറാക്കി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. രാവിലെ 10 മണിയോടെ കുട്ടിയെ വീട്ടിലെത്തിക്കും എന്നും ഫോൺ കോൾ വഴി അറിയിച്ചു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here