കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി. എല്ലാ സ്റ്റേഷനുകളിലും പരിശോധനയ്ക്ക് ആർ എഫ് പി ക്ക് നിർദേശം നൽകി. കുട്ടിയുടെ ചിത്രം സഹിതം ആണ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ സ്റ്റേഷനുകളിൽ നിന്നും കൺട്രോൾ റൂമിൽ നിന്ന് നിർദേശം നൽകിയിട്ടുണ്ട്.

Also read:കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വാഹനത്തിന്റെ ഉടമയേയും മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേയും കണ്ടെത്തി

അതേസമയം, സൈബര്‍ പൊലീസിന്റെ നേതൃത്വത്തിലും പരിശോധന വ്യാപകമാക്കി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന ഭീഷണി ഫോണ്‍കോളിന്റെ ആധികാരികത പരിശോധിക്കുകയാണ് പൊലീസ്. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് ഒരു സ്ത്രീ വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി.

കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.

Also read:കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കി പൊലീസ്

വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ 8 വയസുള്ള ജോനാഥന്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം തനിക്കൊ ഭാര്യയ്‌ക്കൊ ശത്രുക്കള്‍ ഇല്ലെന്ന് കുട്ടിയുടെ അച്ചന്‍ റെജി കൈരളി ന്യൂസിനോട് പറഞ്ഞു. രണ്ടുപേരും ആശുപത്രി ജീവനക്കാരാണെന്നും എല്ലാവരുമായും നല്ല സൗഹൃദമാണെന്നും റെജി പറഞ്ഞു. മകന്‍ ദോനാഥന്‍ പറയുന്ന വെള്ളകാര്‍ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും റെജി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News