ദുഃഖങ്ങളും മാനസിക സമ്മർദ്ദവും കാറ്റിൽ പറത്താൻ പട്ടം പറത്തി കൊല്ലം കൈറ്റ് ക്ലബ്

Kite Club Kollam

പട്ടം പറത്തി ദുഃഖങ്ങളും മാനസിക സമ്മർദ്ദവും കാറ്റിൽ പറത്താൻ പഠിപ്പിക്കുകയാണ് കൊല്ലം കൈറ്റ് ക്ലബ്. കൊല്ലത്ത് കൈറ്റ് ഫെസ്റ്റ് മാത്രമല്ല പട്ടം നിർമ്മിക്കാൻ ശിൽപ്പശാലയും കൈറ്റ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്. എം മുകേഷ് എംഎൽഎ ഓടികൊണ്ട് പട്ടം പറത്തി കൊല്ലത്തിന്റെ പട്ടം ആഘോഷത്തെ വരവേറ്റു.

പട്ടം കയ്യിൽ കിട്ടിയതോടെ കൊല്ലം എംഎൽഎ തന്റെ കുട്ടികാലം തിരികെ പിടിച്ചു. പട്ടവുമായി പ്രായം നോക്കാതെ ഓടി പട്ടം പറന്നുയർന്നു കണ്ട് നിന്നവരും കുട്ടികളെ പോലെ ആസ്വദിച്ചു. കൈറ്റ് ക്ലബ് പിന്നീട് കൊല്ലം ബീച്ചിൽ പടുകൂറ്റൻ പട്ടങ്ങൾ പറത്തി, ആകാശ നീലിമയിൽ പല വർണ്ണങ്ങളാൽ ചിത്രം രചിച്ചു.

Also Read: ബ്ലാസ്റ്റായി ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മിന്നും ജയം എതിരില്ലാത്ത 3 ഗോളിന്

അറബികടലിൽ നിന്ന് ഗോൾഡൻ ബീച്ചിലേക്ക് കാറ്റ് കാര്യമായി വീശിയില്ല എന്നാലും കൈറ്റ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് നായർ ഒരു കൈ നോക്കി.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; നില മെച്ചപ്പെടുത്തി എൽഡിഎഫ്, തകർന്നടിഞ്ഞ് ബിജെപി കോട്ടകൾ

കൈറ്റ് മത്സരങ്ങളിൽ ഇന്ത്യയിൽ നിന്ന് അധികം മത്സരാർത്ഥികൾ ഇല്ല. ഇന്നും പരമ്പരാഗത പട്ടങ്ങളെ അപ്ഗ്രേഡ് ചെയ്യാൻ മലയാളികൾ തയാറാകുന്നില്ല. വിനോദ സഞ്ചാരമേഖലയിൽ സർക്കാർ സഹായിച്ചാൽ കൈറ്റ് ഫൗണ്ടേഷനും വികസനം കൊണ്ടു വരാനാകുമെന്ന് കൈറ്റ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് നായർ പറഞ്ഞു. ബീച്ചിൽ നടന്ന പട്ടം പറത്തൽ കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News