കൊല്ലത്ത് മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ ആലുമുക്കിലെ കടയാണ് തകര്‍ത്തത്. അഞ്ചംഗ സംഘമാണ് കട അടിച്ചുതകര്‍ത്തത്. അക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്.

ALSO READ:‘ആ പ്രിൻസിപ്പലിനെ ഇങ്ങ് വിളിച്ചേ’; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

സംഭവത്തില്‍ പുലിയൂര്‍വഞ്ചി സ്വദേശികളും സഹോദരങ്ങളുമായ അരുണ്‍, അജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഭക്ഷണം കഴിക്കാനെത്തിയ ഇവരെയാണ് സംഘം ആക്രമിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ അക്രമികള്‍ ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം ശരിയാകാന്‍ താമസമെടുക്കുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയാണ് പുറത്ത് നിന്നുള്ള ലഹരി സംഘം കട അടിച്ചു തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ചികില്‍സയില്‍ തുടരുകയാണ്.

ALSO READ:രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News