കൊല്ലത്തെ 19കാരൻ്റെ കൊലപാതകം: പ്രതി റിമാൻഡിൽ

MURDER

മകളെ ശല്യം ചെയ്തെന്നൻ ആരോപിച്ച് കൊല്ലം ഇരട്ടക്കടയിലെ 19കാരനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി  പ്രസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങിയിരുന്നു.

ALSO READ; അന്നാ സെബാസ്റ്റ്യന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു.ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും പെൺകുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്ക് എത്തി. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്ക് എത്തി. അവിടെ വെച്ച് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി.അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുൺ കുമാറിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News