ബന്ധുക്കളുടെ വിവാഹത്തില്‍ പങ്കെടുപ്പിച്ചു, ഓണത്തിനും വിളിപ്പിച്ചു, മകളുമായുള്ള വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചു; ഒടുവില്‍ മദ്യലഹരിയില്‍ കൊലപാതകം

കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അരുണ്‍കുമാറിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രസാദിന്റെ മകളുമായി അരുണ്‍ സൗഹൃദത്തിലായിരുന്നു. മുന്‍പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇരവിപുരം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു.

പിന്നീട് വിവാഹം നടത്തികൊടുക്കാമെന്ന് പ്രസാദ് സമ്മതിച്ചു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു. ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാല്‍ മദ്യപിച്ചാല്‍ പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയില്‍ അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍ കുമാറിനെയാണ് പ്രസാദ് കൊലപ്പെടുത്തിയത്.

Also Read : ‘മരണം ഒരു പക്ഷിയെ പോലെ കൊണ്ടുപോകാൻ നേരത്തും ജീവിക്കാനുള്ള ആഗ്രഹമാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്’; ജിഎസ് പ്രദീപ്

ഇത് ദുരഭിമാനക്കൊലയല്ലെന്ന് പറഞ്ഞ പൊലീസ്, അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായതെന്നും വിശദീകരിച്ചു. കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്.

അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രസാദിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി-1 റിമാന്‍ഡ് ചെയ്തു.

അരുണ്‍ മകളെ ശല്യംചെയ്‌തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മില്‍ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു.ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും പെണ്‍കുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടിലേക്ക് എത്തി.

പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്ക് എത്തി. അവിടെ വെച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായി.അതിനിടെ വീട്ടില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുണ്‍ കുമാറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News