സൗദിയിൽ കൊല്ലം സ്വദേശികളായ ഭാര്യ ഭർത്താക്കന്മാർ മരിച്ച നിലയിൽ

saudi Arabia

സൗദി അൽ കൊബാറിൽ കൊല്ലം സ്വദേശിയായ യുവാവും ഭാര്യയും താമസ സ്ഥലത്ത് മരിച്ച നിലയിൽ. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹനും (37) ഭാര്യ രമ്യമോളെയും (28) ആണ് സൗദി അൽ കൊബാർ തുക്‌ബയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്‌തതാണ് എന്ന് സംശയിക്കുന്നു. ഇവരുടെ 5 വയസ്സുകാരി മകൾ ആരാധ്യയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് വീട്ടിലെത്തിയ അയൽവാസികൾ വിവരം പൊലീസിൽ അറിയിച്ചിരുന്നു.

Also Read: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; പ്രതിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈം ബ്രാഞ്ച്

പൊലിസ് എത്തി കതക് പൊളിച്ചാണ് ഫ്ലാറ്റിൽ പ്രവേശിച്ചത്. അഞ്ചു വയസുകാരിയായ കുട്ടി സുരക്ഷിതയായിരിക്കുന്നു. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലൂം രമ്യയെ കട്ടിലിൽ മരിച്ച നിലയിലൂം ആണ് കാണപ്പെട്ടത്. 2 ദിവസം ആയി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയാണെന്നും കുട്ടിയെയും അനൂപ് തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ കരച്ചിലിനെ തുടർന്ന് അനൂപ് ഇറങ്ങി പോയെന്നും പൊലിസിന് മൊഴി ലഭിച്ചു. പൊലിസ് അന്വേഷണത്തിൻ്റെ ഭാഗ്മായി മൃതദേഹങ്ങൾ പോസ്റ്റ് പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read: സംവിധായകൻ രഞ്ജിത്തിനെതിരായ കേസ്; സംവിധായകൻ ജോഷി ജോസഫിന്റെ സാക്ഷിമൊഴിയെടുക്കും

കുട്ടിയെ സുരക്ഷിതമായി മറ്റൊരു കുടുംബത്തിൻ്റെ ഒപ്പം തമസിപ്പിച്ചിരിക്കുകയാണ്. തുടർനടപടികൾ വേഗത്തിലാക്കി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലോക കേരള സഭാ അംഗം നാസ് വക്കത്തിൻ്റെയും നവോദയ സാംസ്കാരിക വേദി പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. അനൂപ് മോഹൻ 12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു.അനൂപിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. 5 മാസം മുമ്പ് ആണ് രമ്യയും മകളും സന്ദർശന വിസയിൽ സൗദിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News