കോഴിക്കോട് ബസ് അപകടം; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം ആലംകോട് സ്വദേശി അമൽ ആണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.30നാണ് അപകടം ഉണ്ടായത്.

ALSO READ: മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി

തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഫറോക്ക് മണ്ണൂര്‍ വളവില്‍ ആണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: ‘പത്തനംതിട്ടയില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടും’: തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News