പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയ മകള്‍ക്കായി ഫോണ്‍ വാങ്ങി; നാട്ടിലെത്തും മുമ്പേ ലൂക്കോസിന്റെ ജീവന്‍ അപഹരിച്ച് തീപിടിത്തം

കൊല്ലം സ്വദേശിയായ ലൂക്കോസിനെ കാത്തിരിക്കുകയായിരുന്നു മൂത്ത മകള്‍. പ്ലസ് ടുവിന് മികച്ച വിജയം നേടിയ മകള്‍ക്ക് സമ്മാനമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചിരുന്നു. അടുത്തമാസം നാട്ടിലെത്തുമ്പോള്‍ അത് മകള്‍ക്ക് നല്‍കാനും ബംഗളുരുവില്‍ നഴ്‌സിംഗ് പഠനത്ത് അവളെ ചേര്‍ക്കണമെന്നും വിചാരിച്ചിരിക്കേയാണ് ലൂക്കോസിന്റെ മരണവാര്‍ത്ത കുടുംബത്തെ തേടി എത്തുന്നത്.

ALSO READ:  കുവൈറ്റ് ദുരന്തം; ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്: മന്ത്രി വീണാ ജോർജ്

ആദ്യം ലൂക്കോസ് മരിച്ച വിവരം വീട്ടിലറിഞ്ഞിരുന്നില്ല. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 49 പേര്‍ മരിച്ചെന്നുമായിരുന്നു കിട്ടിയ വിവരം. ലൂക്കോസ് താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിച്ചെന്ന കാര്യം മാത്രമാണ് ലഭിച്ചതും.

രാവിലെ നാലു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് ലൂക്കോസിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ച വിവരം. ഇതിനിടയില്‍ ലൂക്കോസ് അവിടുള്ള ഒരു പാസ്റ്ററേ ബന്ധപ്പെട്ടിരുന്നു. സംസാരിക്കുന്നതിനിടയില്‍ ഫോണ്‍ കട്ടായി. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്നാണ് ലൂക്കോസിന്റെ ഒരു ബന്ധു പറയുന്നത്. അപ്പോഴും ലൂക്കോസ് ജീവനോടെയുണ്ടെന്നാണ് വീട്ടുകാര്‍ കരുതിയത്.

പിന്നീട് ചില സുഹൃത്തുക്കളും പള്ളി അധികൃതരും ലൂക്കോസ് താമസിച്ച കെട്ടിടത്തിലും അടുത്തുള്ള ആശുപത്രിയിലും അന്വേഷിച്ചപ്പോഴാണ് ലൂക്കോസും അപകടത്തില്‍പ്പെട്ടെന്ന് അറിയുന്നത്. എന്നാല്‍ മരിച്ചെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസുമായി ബന്ധപ്പെട്ടാണ് മരണം സ്ഥിരീകരിച്ചത്.

ALSO READ: അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേശകനായി തുടരും

93കാരനായ പിതാവ്, 88കാരിയായ മാതാവ്, ഭാര്യ, രണ്ടു പെണ്‍കുട്ടികള്‍ എന്നിവര്‍ അടങ്ങുന്നതാണ് ലൂക്കോസിന്റെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News