കൊല്ലം, പാലക്കാട് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

കൊല്ലം തെന്മല ഒറ്റക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ജയം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അനുപമ എസ് 34 വോട്ടുകൾക്കാണ് വിജയം നേടിയത്. യുഡിഎഫിന്‍റെ  സീറ്റാണ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്.

ALSO READ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞടുപ്പിലും എല്‍ഡിഎഫിന് ജയം.ഇടത് സ്ഥാനാർത്ഥി പി മനോജ് 303 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നേരത്തെ വാർഡിലെ യുഡിഎഫ് അംഗമായി വിജയിച്ച മനോജ് പാർട്ടിമാറിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഒൻപതായി.

ALSO READ: അസം റൈഫിൾസിനെ മണിപ്പൂരിൽ നിന്ന് പിൻവലിക്കരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് കുക്കി എംഎല്‍എമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News