കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മുമ്പും ശ്രമം; അന്വേഷണം ഊര്‍ജ്ജിതം

ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ മുമ്പും തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ മുത്തശ്ശി ഒപ്പമുള്ളതിനാലാണ് അന്ന് ദൗത്യം നടക്കാഞ്ഞത്.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്ത്

അതേസമയം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് പത്തുലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി സുരക്ഷിതയാണെന്നും പണം തന്നാല്‍ മാത്രമേ കുട്ടിയെ തിരികെ നല്‍കുവെന്നുമാണ് ഫോണില്‍ വിളിച്ച സ്ത്രീ അറിയിച്ചത്. ഒരാഴ്ച മുമ്പും സമീപത്തു കാറു കണ്ടതായി കുട്ടികള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് കാര്യമാക്കിയില്ലെന്നും ആരെയും സംശയമില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി ട്യൂഷന് പോകുന്നത് വീടിനടുത്തുമാണെന്നും ബന്ധുക്കള്‍ പറയുന്നു.

ALSO READ: നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണം:ഡി വൈ എഫ് ഐ

തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ നമ്പര്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിക്കൊണ്ടുപോയവര്‍ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരന്‍ ജൊനാഥന്‍ അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതില്‍ ഒരു സ്ത്രീയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News