പറവകള്‍ക്ക് ദാഹജലം ഒരുക്കി കൊല്ലം എസ് എന്‍ കോളേജ്

കൊല്ലം എസ് എന്‍ കോളേജ് യൂണിയന്‍ (2023-2024) കേരള വനം വന്യജീവി വകുപ്പുമായി ചേര്‍ന്നു കോളേജ് ക്യാമ്പസ് ല്‍ വിവിധ ഇടങ്ങളില്‍ പറവകള്‍ക്ക് ദാഹജലം ഒരുക്കി . പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ എസ് വി മനോജ് അധ്യക്ഷത വഹിച്ചു.

Also Read : ‘സഭയില്‍ തനിക്കുള്ള സ്വാധീനം അനില്‍ ആന്റണിക്കില്ല’; അനില്‍ ആന്റണിയെ ചേര്‍ത്തുനിര്‍ത്തി പി സി ജോര്‍ജിന്റെ പരിഹാസം

പ്രോഗ്രാം കോര്‍ഡിനേറ്ററും കോളേജ് യൂണിയന്‍ ആര്‍ട്‌സ് അഡൈ്വസറുമായ കുമാരി പി. ജെ അര്‍ച്ചന സ്വാഗതവും കോളേജ് യൂണിയന്‍ പ്രതിനിധി പി.നന്ദുകൃഷ്ണന്‍ നന്ദിയും പറഞ്ഞു. യൂണിയന്‍ അഡൈ്വസര്‍ ഡോ. നിഖില്‍ ചന്ദ്ര, ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ജെ.ജോയ്, ഫോറെസ്‌റ് ഉദ്യോഗസ്ഥന്‍ മണികണ്ഠന്‍ എന്നിവര്‍ ആശംസ അറിയിച്ചു.

പറവകള്‍ക്ക് ദാഹജലം കൊടുക്കുന്ന പദ്ധതി വിദ്യാര്‍ഥികള്‍ അവരുടെ വീടുകളിലേക്കും വ്യാപിപ്പിക്കനും തീരുമാനം എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News