കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതികൾ പിടിയിൽ

kollam-stabbed-to-death-vilchikkala

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ പിടിയിലായി. ഒന്നാം പ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉൾപ്പെടെ നാലു പ്രതികളാണ് പിടിയിലായത്. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്.

സദ്ദാം ആണ് നവാസിനെ കുത്തിയത്. സദ്ദാമിന് പുറമെ വെളിച്ചിക്കാല ഷെരീഫ്, അൻസാരി, നൂറുദ്ദീൻ എന്നിവരാണ് പ്രതികൾ.

Read Also: കൊല്ലത്ത്‌ വിദ്യാർത്ഥിനികളോട് അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ അക്രമി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാന്‍ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രി പത്തിനായിരുന്നു ആക്രമണം.

News Summary- The accused have been arrested in the case of stabbing a young man to death in Kollam. Four accused, including Saddam, a native of Kalikala Santhipuram, were arrested

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News