അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നു. കൊല്ലം സുധിയുടെ കുടുംബത്തിനുള്ള വീടിന്റെ കല്ലിടല്‍ ചടങ്ങ് നടന്നു. സുധിയുടെ ഭാര്യ രേണു, മക്കളായ റിതുല്‍, രാഹുല്‍, സുധിയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്ലിടല്‍ ചടങ്ങ് നടന്നത്.
കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത് ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ മിഷനറി ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ ആണ്. ചങ്ങനാശ്ശേരിയില്‍ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിതുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
also read- ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ സ്വത്ത്; 12,72,579 രൂപയുടെ ബാധ്യത
ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here