‘അവള് വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ ഉപേക്ഷിക്കും’; കൊല്ലം സുധിയുടെ ഭാര്യ താൻ നേരിടേണ്ടി വന്ന കുത്തുവാക്കുകളെ കുറിച്ച് പറയുന്നു

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ശേഷം താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുധിയുടെ ഭാ​ര്യ രേണു. സുധിയുടെ മരണശേഷം താൻ വേറെ വിവാഹം കഴിക്കുമെന്നും, മൂത്ത കുഞ്ഞിനെ ഉപേക്ഷിക്കുമെന്നും പലരും പറഞ്ഞെന്ന് രേണു പറയുന്നു. ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾവിഷമം വന്നുവെന്ന് പറഞ്ഞ രേണു, പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കത്തെ ഉള്ളൂവെന്നും ആരുടെയും വായ മൂടി കെട്ടാൻ പറ്റില്ലല്ലോ എന്നും വ്യക്തമാക്കി.

രേണു പറഞ്ഞത്

ALSO READ: സിനിമയുടെ വലിപ്പവും ചെറുപ്പവും നോക്കാറില്ല, സിനിമ ഇറങ്ങുമ്പോൾ പണ്ടത്തേക്കാൾ ടെൻഷനാണ് ഇപ്പോൾ; മമ്മൂട്ടി

ഞങ്ങൾക്ക് നല്ല കാലം വന്ന് തുടങ്ങുക ആയിരുന്നു. അപ്പോഴേക്കും വിധി സുധിച്ചേട്ടനെ തട്ടിയെടുത്തു. വിധി ക്രൂരനാണെന്ന് പറയുന്നത് സത്യമാണ്. എനിക്ക് എല്ലാം സുധി ചേട്ടൻ ആയിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി. സംഭവം അറിഞ്ഞപ്പോൾ എന്റെ തലയിൽ എന്തോ മിന്നൽ പോകുമ്പോലെ ആണ് തോന്നിയത്. സുധിച്ചേട്ടനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണണ്ടാന്ന് പറഞ്ഞ് ഞാൻ ഓടി. അപ്പോഴും ആൾക്കാർ പറഞ്ഞത് ‘കണ്ടില്ലേ, അവൾക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’, എന്നാണ്.

ALSO READ: നടി ലീലാവതി അന്തരിച്ചു

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടൻ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരവുമായി വന്നത്. അതെനിക്ക് കാണാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ഞാൻ ഓടിപ്പോയത്. ഒടുവിൽ ഏട്ടനെ ഞാൻ കണ്ടു. എന്നിട്ടും ഞാൻ വീണില്ല. എനിക്ക് എന്തോ ഒരു ധൈര്യം, മുന്നോട്ട് ജീവിക്കണമെന്ന ധൈര്യം വന്നു. സുധിച്ചേട്ടന്റെ ആ​ഗ്രഹങ്ങളെല്ലാം എന്നിലും മക്കളിലൂടെയും നിവർത്തിയാകണം. എന്റെ മനസിന്റെ ആശ്വാസത്തിന് ഞാൻ ഒരു റീൽസ് ഇടുമ്പോൾ, അവള് ദേ അടുത്ത വർഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവൾ ഉപേക്ഷിക്കും എന്നൊക്കെ ആളുകൾ പറഞ്ഞു. ആദ്യമൊക്കെ വിഷമം വന്നു. പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കത്തെ ഉള്ളൂ. ആരുടെയും വായ മൂടി കെട്ടാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു. എന്റെ മക്കൾക്ക് വേണ്ടി ഞാൻ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമെ ഉള്ളൂ. സുധിച്ചേട്ടൻ എപ്പോഴും എന്റെ ഉള്ളിൽ തന്നെ ഉണ്ട്. ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നിൽ ജീവിച്ച് കാണിച്ച് കൊടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News