‘വിവാഹം ഇനിയില്ല, കൊല്ലം സുധിയുടെ ഭാ​ര്യയായിത്തന്നെ ജീവിക്കും, അതിന് കാരണങ്ങൾ ഉണ്ട്’, വാർത്തകളോട് പ്രതികരിച്ച് രേണു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കൊല്ലം സുധിയുടെ ജീവിതപങ്കാളിയായ രേണുവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പുനർവിവാഹത്തിന് രേണു തയാറായി എന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ സംഭവങ്ങളുടെ സത്യാവസ്ഥ രേണു തന്നെ വ്യകത്മാക്കിയിരിക്കുകയാണ്.

ALSO READ: റൊമാൻസോ അതോ വയലൻസോ? മുഖത്തോട് മുഖം നോക്കി ലോകേഷും ശ്രുതിഹാസനും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം

തനിക്ക് മരണം വരെ കൊല്ലം സുധിയുടെ ഭാ​ര്യയായിരിക്കാനാണ് ആ​ഗ്രഹമെന്നും ഒരു വിവാഹം ഇനി ഉണ്ടാകില്ലെന്നുമായിരുന്നു രേണുവിന്റെ പ്രതികരണം. ഒരു യുട്യൂബ് ചാനലിനോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രചരിക്കുന്ന തെറ്റായ വാർത്തകളെ കുറിച്ചും വിവാഹത്തെ കുറിച്ചും രേണു പ്രതികരിച്ചത്.

രേണു പറഞ്ഞത്

ALSO READ: ‘ഇതിലും വലുതൊന്നും ഇനി വരാനില്ല’, മമ്മൂട്ടി മനസ്സറിഞ്ഞു നിന്നാൽ മലയാള സിനിമ മാറും; ഭ്രമയുഗം നമ്മൾ ഉദ്ദേശിക്കുന്ന സിനിമയല്ല?

സുധിച്ചേട്ടൻ മരിച്ച് ഒരുവർഷം ആകും മുൻപെ ഞാൻ വേറെ വിവാഹം കഴിക്കും. കിച്ചുവിനെ(മൂത്ത മകൻ)അടിച്ചിറക്കും തുടങ്ങി ഒത്തിരി നെ​ഗറ്റീവുകൾ ഞാൻ കേട്ടതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ വേറെ വിവാഹം കഴിക്കത്തില്ല. കൊല്ലം സുധിച്ചേട്ടന്റെ ഭാ​ര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവൻ നിൽക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുകയും ഉള്ളൂ. അതെന്റെ ഉറച്ച തീരുമാനം ആണ്. അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണങ്ങൾ പലതുണ്ട്. അതെന്തായാലും എന്റെ ഉള്ളിൽ തന്നെ കിടക്കട്ടെ. എന്റെ മരണം വരെ കൊല്ലം സുധിച്ചേട്ടന്റെ ഭാ​ര്യയായി ജീവിക്കാനാണ് എന്റെ തീരുമാനം. എന്നെ അറിയാവുന്ന കുടുംബത്തിലുള്ള ആരും തന്നെ രണ്ടാം വിവാഹത്തെ പറ്റി പറയില്ല. സുധിച്ചേട്ടനെ പോലെ ആകും ആകില്ല എന്നത് ഒരുകാരണം. രണ്ടാമത്തേത് ഞങ്ങളുടെ മക്കൾ ഞങ്ങളുടേതായി തന്നെ ഇരിക്കണം. വേറൊരാൾക്ക് ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല. ചില സുഹൃത്തുക്കൾ പറയാറുണ്ട്. ഞാൻ ചെറുപ്പമാണ്. ഇപ്പോഴല്ല പിന്നീട് വീണ്ടുമൊരു വിവാഹം കഴിക്കണം എന്നൊക്കെ പറയുന്നവരുണ്ട്. അവയോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ചങ്ങ് മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News