“പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം തരാന്‍ പോലും കഴിയാതെ ചങ്ക് പിടഞ്ഞുപോയി!”; വിങ്ങലായി കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ വാക്കുകൾ

കൊല്ലം സുധിയുടെ വിയോഗ വാർത്ത ഇപ്പോഴും മലയാളിക്ക് ഒരു വിങ്ങലായി അവശേഷിക്കുകയാണ്.ഇപ്പോൾ മലയാളികളുടെ കണ്ണുകളെ ഈറനണിയിക്കുകയാണ് ഭാര്യ രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകൾ. സുധിക്കുട്ടന്‍ കൂടെയില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ രേണു വേദന പങ്കിട്ടു.

രേണു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞത്

ഉള്ളില്‍ പിടയുന്ന നൊമ്പരം ഒതുക്കി നിന്‍ പുഞ്ചിരിയില്‍ വിടര്‍ന്ന പൂമൊട്ടുകള്‍. വരാമെന്ന് പറഞ്ഞ് പോയ നിന്‍ പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം ഇടം പോലും ആകാതെ, എന്റെ ചങ്ക് തകര്‍ന്നല്ലോ എന്നായിരുന്നു കഴിഞ്ഞ ദിവസം രേണു കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി രേണുവിനെ ആശ്വസിപ്പിക്കാനെത്തിയത്. കരഞ്ഞ് തളര്‍ന്നിരിക്കരുത്, കുട്ടികളെ നോക്കി അന്തസായി ജീവിക്കണം, അത് കാണുമ്പോള്‍ സുധി ചേട്ടന് സന്തോഷമാവും. സുധിച്ചേട്ടന്‍ നിങ്ങളെ വിട്ട് എങ്ങും പോവില്ല, എന്നും നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്നായിരുന്നു പോസ്റ്റിന് ലഭിച്ച കമൻ്റുകൾ.

Also Read: കനിമൊ‍ഴിയെ ബസില്‍ കയറ്റി ജോലി പോയ സംഭവം, ശർമ്മിളക്ക് വമ്പന്‍ സമ്മാനവുമായി ‘ഉലകനായകന്‍’

സുധിയുടെ മരണശേഷമുള്ള രേണുവിന്റെ അഭിമുഖവും വൈറലായിരുന്നു. ​എന്ത് ചെയ്യുമെന്നറിയില്ല, സുധിച്ചേട്ടനാണ് എന്റെ ലോകം എന്നായിരുന്നു രേണു അഭിമുഖത്തിൽ പറഞ്ഞത്. ഇനി എങ്ങനെ ജീവിക്കുമെന്നറിയില്ല. മക്കളുടെ കാര്യങ്ങളെല്ലാം നോക്കണം. അവരെ പഠിപ്പിക്കണം. ഞങ്ങള്‍ക്ക് സ്വന്തമായൊരു വീടില്ലാത്തത് സുധിച്ചേട്ടനെ എപ്പോഴും സങ്കടപ്പെടുത്തിയിരുന്നു. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടാക്കിത്തന്നിട്ടേ ഞാന്‍ പോവൂ എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. സുധിച്ചേട്ടന്‍ പോയി എന്ന യാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും രേണു പറഞ്ഞിരുന്നു.

Also Read: അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷര്‍ട്ടൂരി നല്‍കി ഷൈന്‍ ടോം ചാക്കോ

​ വാവൂട്ട, വാവക്കുട്ട എന്നൊക്കെയാണ് സുധിച്ചേട്ടന്‍ എന്നെ വിളിക്കാറുള്ളത്. സുധിക്കുട്ടനെന്നാണ് ഞാന്‍ തിരിച്ച് വിളിക്കുന്നത്. എവിടെപ്പോയാലും ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട് സുധിച്ചേട്ടന്‍. ഷൂട്ടിന് ഞങ്ങളും കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നാണ് ആദ്യം ചോദിക്കാറുള്ളത്. അവസാനമായി വിളിച്ചപ്പോള്‍ റിതുലിന് പല്ലുവേദനയാണെന്നറിഞ്ഞപ്പോള്‍ സങ്കടപ്പെട്ട് കരഞ്ഞിരുന്നു. എനിക്കും മുഖത്ത് നീരുണ്ട്. നാളെ ആശുപത്രിയില്‍ പോയി കാണിക്കാമെന്ന് പറഞ്ഞതാണ് അദ്ദേഹം എന്ന് രേണു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News