കൊല്ലം നഗരപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിന് അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കൽ നിർദേശമാണ് അംഗീകരിച്ചത്. 8.341 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മേവറം കാവനാട് റോഡിൽ 1423 സെന്റ് ഭൂമി ഏറ്റെടുക്കാൻ 325.52 കോടി രൂപയാണ് അനുവദിക്കുക.
Also Read; വിജയയുടെ പാര്‍ട്ടിയില്‍ മണിക്കൂറുകള്‍ക്കകം ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍; ആദ്യ അംഗം വിജയ് തന്നെ
റെയില്‍വേ സ്റ്റേഷന്‍ ഡീസന്റ് ജങ്‌ഷൻ റോഡിൽ 248.64 സെന്റ് ഏറ്റെടുക്കാൻ 41.41 കോടി രൂപ വകയിരുത്തി. തിരുമുല്ലവാരം കച്ചേരി ജങ്‌ഷന്‍ റോഡിൽ 396.69 സെന്റ് ഭൂമി ഏറ്റെടുക്കാൻ 68.72 കോടി രൂപയാണ് ചെലവ്. 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ് ഇനത്തിലും ലഭ്യമാക്കും.
Also Read; മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്, അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം: മാത്യു ടി തോമസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here