കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ ഭർത്താവ് രാജീവ് അറസ്റ്റിലായി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (27) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതകം എന്ന് തെളിഞ്ഞത്. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു ഭർത്താവിൻ്റെ ആദ്യ മൊഴി. പിന്നീട് പോസ്റ്റ് മോർട്ടത്തിൽ ആണ് സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞത്
also read: തൃശൂരില്‍ മധ്യവയ്കനെ പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
അതേസമയം തൃശ്ശൂര്‍ മാളയില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു. മാള കുരുവിലശ്ശേരിയില്‍ ചക്കാട്ടി തോമയെ (പഞ്ഞിക്കാരന്‍ തോമസ്) യാണ് പലക കൊണ്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. വാടാശ്ശേരി വീട്ടില്‍ പ്രമോദ് ആണ് തോമസിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പ്രമോദും തോമയും വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു. മുമ്പും ഇവര്‍ തമ്മില്‍ അടിപിടി നടന്നിട്ടുണ്ട്. ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ പിടികൂടി. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here