വയനാടിനൊപ്പം കൊല്ലയില്‍ ഗ്രാമപഞ്ചായത്തും; 5 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി കൊല്ലയില്‍ ഗ്രാമപഞ്ചായത്തും. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 ലക്ഷം രൂപ കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എന്‍ എസ് നവനീത്കുമാറാണ് പണം കൈമാറിയത്.

Also Read : വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും; ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി

പാറശ്ശാല എം എല്‍ എ.ശ്രീ സി കെ ഹരീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷര്‍ ജി ബൈജു, എന്‍ വി ഷൈന്‍ശ്യാം, വി എസ് അനില, മെമ്പര്‍മാരായ ജ്യോതിഷ് റാണി ആര്‍ ബി, എം മഹേഷ്, സന്തോഷ് കുമാര്‍ ,സെക്രട്ടറി ജോണി ടി എ, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്.

അതേസമയം പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കഴിഞ്ഞ ദിവസവും വ്യക്തികളും വിവിധ സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

ALSO READ: ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് സീതാറാം യെച്ചൂരി

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി 30,000 രൂപയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു 35000 രൂപയും, മന്ത്രി ഡോ. ആര്‍ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപയും, മന്ത്രി പി രാജീവ്‌ അദ്ദേഹത്തിന് പുരസ്കാരമായി ലഭിച്ച 22,222 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിന് പുറമെ, ചലച്ചിത്രതാരം പ്രഭാസ് രണ്ട് കോടി രൂപയും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവ ഒരു കോടി രൂപാ വീതവും സംഭാവന ചെയ്തു.

എന്‍ സി പി സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപയും, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റി 10,000 രൂപയും സംഭാവന ചെയ്തു. കൊലുസ് വാങ്ങാന്‍ ശേഖരിച്ച 2513 രൂപയാണ് കലൂര്‍ മേരിലാന്‍റ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി നിസാരിക അമല്‍ജിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇത്തരത്തിൽ ഒരു ദിവസത്തെ ഓട്ടോ കൂലിയായും, ബസ് ജീവനക്കാരുടെ ഒരു ദിവസത്തെ കള്കഷനായും, പതിനായിര കണക്കിന് ആളുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. വിവിധ സംഘടനകളും പണം സ്വരൂപിച്ച് സംഭാവന ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News