ബോംബെക്കാരനായ മുതലാളിയോട് ‘ജാവോ’ പറഞ്ഞ തോമസ് ഐസക്; ആ ചരിത്ര ഇടപെടല്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ-വീഡിയോ

എട്ടുവര്‍ഷത്തോളം അടച്ചിട്ട ആലപ്പുഴയിലെ കോമളപുരം സ്പിന്നിംഗ് മില്‍ പുനരുദ്ധാരണം നടത്തി ഇന്നത്ത നിലയില്‍ എത്തിക്കാന്‍ ഇടയാക്കിയത് തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹത്തിന്‍റെ ആ നിര്‍ണ്ണായകമായ ഇടപെടല്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ ഈ തെരഞ്ഞടുപ്പ് കാലത്ത്. ബോംബെക്കാരന്‍ മുതലാളിയോട് ജാവോ പറഞ്ഞ തലക്കെട്ടോടു കൂടിയാണ് ആ വീഡിയോ പ്രചരിക്കുന്നത്.  മുന്നൂറില്‍പരം തൊ‍ഴിലാളികള്‍ ഉള്ള സമയത്താണ് സ്പിന്നിംഗ് മില്‍ 2003ല്‍ അടച്ചുപൂട്ടുന്നത്.

പിന്നീട് 2010 ല്‍ ഈ സ്ഥാപനം കേരള സര്‍ക്കാര്‍ നിയമം മൂലം ഏറ്റെടുത്ത് ബാധ്യതകള്‍ തീര്‍ത്ത് കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്‍സ് എന്ന പേരില്‍ പുനരുജ്ജിവിപ്പിക്കുന്നതിനായി കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കൈമാറി. അന്ന് ധനമന്ത്രിയായിരുന്നു തോമസ് ഐസക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ആ കമ്പനി ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്. വളരാന്‍ സ്വയമേവ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന നയമാണ് ഇനി ആവശ്യമെന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ ധനസഹായത്തോടെ ആദ്യഘട്ടത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കി 2016 ലാണ് നില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇവിടെ നിര്‍മ്മിച്ച തുണി ഉപയോഗിച്ച് ഒരു ലെയറുള്ള ജനതമാസ്‌കും മൂന്ന് ലെയറുള്ള സുരക്ഷ മാസ്‌കും വിപണിയില്‍ ഇറക്കി. അങ്കണവാടി ജീവനക്കാര്‍ക്കുള്ള യൂണിഫോം പദ്ധതിയിലും കോമളപുരം മില്‍ പങ്കാളിയാകുന്നു. നവീകരണം പൂര്‍ത്തിയാക്കി വൈവിധ്യവല്‍ക്കരണം നടപ്പാക്കി മുന്നേറുകയാണ് ടെക്‌സ്റ്റൈല്‍സ് മേഖലയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News