‘വീൽചെയർ ഞങ്ങളുടെ സങ്കടത്തിന്റെ സിമ്പലല്ല വിജയത്തിന്റേത്, യാത്രകളാണ് ഫീനിക്സ് അവാർഡിന് അർഹരാക്കിയത്’: കൊമ്പൻ റൈഡേഴ്‌സ്

കൈരളി ഫീനിക്സ് അവാർഡിൽ കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കൊമ്പൻ റൈഡേഴ്‌സ്. യാത്രകളാണ് ഫീനിക്സ് അവാർഡിന് തങ്ങളെ അർഹരാക്കിയത്. ഒന്നിനും കൊള്ളാത്തവർ എന്ന് മുദ്രകുത്തിയ സമൂഹത്തിന്റെ മുന്നിലേക്ക് വീൽചെയറിന്റെ ചക്രങ്ങളിൽ പിടിച്ച് ജീവിതവിജയം കണ്ടെത്താൻ തങ്ങൾ നടത്തിയ യാത്രകളായിരുന്നു ഇത്. ഈ യാത്രകളിലൂടെയാണ് പൊതുസമൂഹം തിരിച്ചറിഞ്ഞത്.

ALSO READ: മരണത്തെ തോല്‍പ്പിച്ച ഇവള്‍ ലോകത്തിന്റെ വെളിച്ചം..! ഫീനിക്‌സ് അവാര്‍ഡ് നേടി നൂര്‍ ജലീല

വീൽചെയർ എല്ലാവർക്കും സങ്കടത്തിന്റെ സിമ്പലാണെങ്കിൽ തങ്ങൾക്ക് ശക്തിയുടെയും വിജയത്തിന്റെയും സിമ്പൽ. ഈ ചക്രങ്ങളിൽ ധൈര്യത്തോടെ ഇരുന്നുകൊണ്ട് ജീവിതം മനോഹരമായി വരച്ചുതീർക്കുന്നവരാണ് വീൽ ചെയറിൽ ഇരിക്കുന്നവർ. വീൽ ചെയറിൽ ഇരിക്കുന്നവർക്ക് പ്രചോദനം ആയിക്കൊണ്ടാണ് കൊമ്പൻസ് ടീമിന്റെ ഓരോ യാത്രകളെന്നും കൈരളി ഫീനിക്സ് പുരസ്‌കാരം ഏറ്റുവാങ്ങി കൊമ്പൻ റൈഡേഴ്‌സ് പറഞ്ഞു.

ALSO READ: ‘സിംപതി വേണ്ട അനുതാപം ആണ് വേണ്ടത്’; ഫീനിക്സ് അവാർഡ് ഹൃദയത്തിന്റെ ഭാഷയിലുള്ള അവാർഡ്: ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News