ലോക റാപിഡ് ചെസ് വനിതാ വിഭാഗത്തിൽ കിരീടമണിഞ്ഞ് ഇന്ത്യയുടെ കൊനേരു ഹംപി. 11-ാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ കിരീടനേട്ടം.
2019-ൽ മോസ്‌കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. അന്ന് ടൈബ്രേക്കറിൽ ചൈനയുടെ ലെയ് ടിങ്ജിയെ തോൽപിച്ചായിരുന്നു കിരീട നേട്ടം.
Also Read: സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പുരിനെ മറികടക്കാൻ ഇന്ന് കേരളം കളത്തിൽ
10 വയസ്സിനും 12 വയസ്സിനും 14 വയസ്സിനും താഴെയുള്ള പെൺകുട്ടികളുടെ ചെസിൽ ലോക കിരീടം നേടി ഇന്ത്യയെ വിസ്മയിപ്പിച്ച താരമാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി. ഒളിമ്പ്യാഡ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലും സ്വർണ്ണമെഡൽ ജേതാവാണ്.
Also Read: ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ബുംറ
പുരുഷ വിഭാഗം റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ റഷ്യയുടെ വൊലോദർ മുർസിനാണ് ജേതാവ്. പതിനെട്ട് വയസുള്ള താരം പതിനേഴാം വയസ്സിൽ കിരീടം നേടിയ ഉസ്ബെക്കിസ്ഥാൻ താരം നോദിർബെക് അബ്ദുസത്തോറോവിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് വൊലോദർ മുർസിൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here