ട്രാൻസ്‌മിഷൻ ലൈൻ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

കോട്ടയം കട്ടച്ചിറയിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ടവറിന് മുകളിൽ കയറി നിന്നായിരുന്നു യുവാവിന്റെ അഭ്യാസം. കൂടംകുളം 440 കെ വി ട്രാൻസ്‌മിഷൻ ലൈൻ ടവറിനുമുകളിൽ കയറി ആയിരുന്നു ആത്മഹത്യ ഭീഷണി മുഴക്കിയത്. ഈരാറ്റുപേട്ട സ്വദേശി പ്രദീപാണ് ഇത്തരം അപകടകരമായ സാഹസികത കാണിച്ചത്.

ALSO READ: കെ സ്‌മാര്‍ട്ട് വ്യാജ വാര്‍ത്ത: ഒടുവില്‍ മാപ്പ് പറഞ്ഞ് മനോരമ ന്യൂസ്

യുവാവിനെ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കുകയും ചെയ്തു. ഇയാൾ ടവറിൽ കയറി പറഞ്ഞത് സ്വന്തമായി വീടില്ലെന്നും തിരിച്ചറിയൽ രേഖകളുൾപ്പെടെ മോഷണം പോയെന്നുമാണ്. സംഭവസ്ഥലത്ത് പാലായിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും പാലായിൽ നിന്നുള്ള കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയറും കിടങ്ങൂർ പൊലീസും എത്തിയിരുന്നു. ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയാണ് യുവാവിനെ താഴെയിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News