കുറ്റവിമുക്തയാക്കണമെന്ന് ജോളിയുടെ ഹര്‍ജി; പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ജസ്റ്റിസ് എം.എ സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.

ALSO READ:  ഗാസയ്‌ക്കെതിരെ ആക്രമണം തുടർന്ന്‌ ഇസ്രയേൽ; മാധ്യമപ്രവർത്തകർക്കെതിരെയും ആക്രമണം

കോഴിക്കോട് ജില്ലയില്‍ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. 2019 ഒക്ടോബര്‍ 4നാണ്, 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്.

ALSO READ: കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്

കേസില്‍ തെളിവില്ലെന്ന് വാദിച്ച ജോളി വിചാരണ നിര്‍ത്തിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഡ്വ. സച്ചിന്‍ പവഹയാണ് ജോളിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് ഭര്‍തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്. സയനൈഡ് ഉള്ളില്‍ ചെന്നാണ് കുടുംബാംഗങ്ങള്‍ മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ജോളിയിലേക്ക് നീങ്ങിയതും അറസ്റ്റിലായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News