പരസ്യ വിചാരണ വേണമെന്ന ജോളിയുടെ ഹർജി തളളി

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി. തുറന്നകോടതിയിലെ വിചാരണ വേണമെന്ന ജോളിയുടെ ആവശ്യമാണ് കോടതി തളളിയത്. സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ തീരുമാനിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭയം കൂടാതെ സാക്ഷികൾക്ക് കോടതിയിലെത്തി സത്യം ബോധിപ്പിക്കാനാണ് രഹസ്യ വിചാരണ വഴി അവസരമൊരുക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ജോളിയുടെ ഹർജി സിംഗിൾ ബെഞ്ച് തളളിയത്.

ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണ നടത്തുന്നത്. തന്‍റെ കാര്യത്തിൽ കൊതപാതകക്കേസായതിനാൽ പരസ്യവിചാരണ വേണമെന്നാവശ്യപ്പെട്ടാണ് ജോളി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News