കൂടത്തായി കൂട്ടക്കൊല; കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് ട്രെയിലർ റിലീസ് ചെയ്തു

കൂടത്തായി കൂട്ടക്കൊല പ്രമേയമാക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് ചെയ്തു.കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് എന്ന് പേരിട്ടിരിക്കുന്ന ഡിസംബർ 22ന് റിലീസ് ചെയ്യും.

ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലർ തുടങ്ങുന്നത്. ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നു പോകുന്നു. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലും ട്രെയിലറിൽ ഉണ്ട്. ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം.

ALSO READ:ജനസാഗരമായി ഏറ്റുമാനൂർ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

കേരളത്തെയാെക ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയാണ് പൊന്നാമറ്റം വീടിനെ ചര്‍ച്ചയാക്കിയത്. ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളും പുറത്തുവന്നു. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെയാണ് കേട്ടത്.

14 വര്‍ഷത്തിനിടെയുണ്ടായത് ആറ് ദുരൂഹമരണങ്ങള്‍. കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞ് ആണ്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ALSO READ: ഗവര്‍ണറുടെ ലിസ്റ്റില്‍ യുഡിഎഫ് അംഗങ്ങള്‍; ദുരൂഹത: പി എം ആര്‍ഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News