ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതിനാലാണെന്ന് റോഡ് പണി കഴിഞ്ഞ് ഉടനെ തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവിട്ടു.
Also Read: ദില്ലിയില്‍ കെട്ടിടത്തിന് തീപിടിത്തം; ആറുപേര്‍ മരിച്ചു
എ ഇ പ്രസാദ്, ഓവര്‍സിയര്‍ പ്രവീണ്‍ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും തീരുമാനം. 110 മീറ്റര്‍ റോഡാണ് തകര്‍ന്നത്. ഈ റോഡ് കരാറുകാരന്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണി നടത്തണം. കരാറുകാരന്റെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനമായി.
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റര്‍ റോഡാണ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്നത്. കരാറുകാരന്‍ സ്വന്തം ചെലവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here