കോൺ​ഗ്രസ് ​ഗുണ്ടായിസം; കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ കയറി കോൺഗ്രസ് നേതാക്കളുടെ അസഭ്യവർഷവും ഭീഷണിയും

പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറിയ കോൺഗ്രസ് നേതാക്കളുടെ വക അസഭ്യവർഷവും ഭീഷണിയും. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലായിരുന്നു എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെയും നേതൃത്വത്തിൽ സംഘർഷം സൃഷ്ടിച്ചത്.

അതേസമയം കൂത്താട്ടുകുളം നഗരസഭയ്ക്ക് മുന്നിലുണ്ടായ യുഡിഎഫ്‌ ആക്രമണത്തിൽ അധ്യക്ഷക്കും കൗൺസിലർമാർക്കും പരുക്കേറ്റു. എൽഡിഎഫ്‌ നേതൃത്വം നൽകുന്ന കൂത്താട്ടുകുളം നഗരസഭ ഭരണസമിതി അധ്യക്ഷക്കും ഉപാധ്യക്ഷനും എതിരെയുള്ള യുഡിഎഫ്‌ അവിശ്വാസ നീക്കം പൊളിഞ്ഞതിനു പിന്നാലെയാണ് നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചത്.

Also Read: നേതാക്കളുടെ തർക്കം, മാറ്റിവെച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ വീണ്ടും ചേരും

അനൂപ്‌ ജേക്കബ്‌ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ആക്രമണത്തിൽ കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ വിജയ ശിവൻ, സ്ഥിരം സമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, കൗൺസിലർ സുമ വിശ്വംഭരൻ എന്നിവർക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെയും നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്. പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു എന്ന് പറഞ്ഞ് സ്റ്റേഷന് അകത്തേക്ക് കയറിയ നേതാക്കൾ ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു.

Also Read: നിങ്ങളുടെ ഈഗോ സഞ്ജുവിനെ പോലുള്ള ഒരു മികച്ച താരത്തെയാണ് നശിപ്പിക്കുന്നത്; കെസിഎക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നഗരസഭ അധ്യക്ഷക്കും സിപിഐ എം നേതാക്കൾക്കും എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News