കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പൻ്റെ വിലാപയാത്ര റൂട്ട്

കൂത്തുപറമ്പ്‌ സമര പോരാളി പുഷ്‌പന്റെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട്‌ അഞ്ചിന്‌ ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് നടത്തും. ഞായറാഴ്‌ച വിലാപയാത്രയായി മൃതദേഹം ജന്മനാടായ ചൊക്ലിയിലേക്ക്‌ കൊണ്ടുപോകും. രാവിലെ എട്ടിന്‌ കോഴിക്കോട്‌ യൂത്ത്‌ സെന്ററിൽ നിന്നാണ് ആരംഭിക്കുന്നത്.

ALSO READ : സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും ആൾരൂപമാണ് പുഷ്പൻ ; സഖാവ് പുഷ്പന്റെ വേർപാടിൽ ആദരാജ്ഞലി അര്‍പ്പിച്ച് മന്ത്രി പി രാജീവ്

കോഴിക്കോട്, എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോൽ വഴി 10ന്‌ തലശേരി ടൗൺഹാളിലെത്തിക്കും. തുടർന്ന് 11.30 വരെ ടൗൺഹാളിൽ പൊതുദർശനം. ശേഷം കൂത്തുപറമ്പ്, പാനൂർ, പൂക്കോം, രജിസ്ട്രാപ്പീസ്. തുടർന്ന് ചൊക്ലി രാമവിലാസം സ്കൂളിൽ വൈകിട്ട്‌ നാലരവരെ പൊതുദർശനം. ചൊക്ലി മേനപ്രത്തെ വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന മൃതദേഹം അഞ്ചിന്‌ വീട്ടുപരിസരത്ത് സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News