പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നിക്കുന്നു; കൊറിയന്‍ സൂപ്പര്‍താരം ഡോണ്‍ ലീയും യി ജുങ് ഹ്വായും വിവാഹിതരാകുന്നു

കൊറിയന്‍ സിനിമാലോകത്തെ ഡോണ്‍ ലീ എന്ന് അറിയപ്പെടുന്ന മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു.അടുത്തമാസമായിരിക്കും വിവാഹം. യി ജുങ് ഹ്വായാണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.

ALSO READ ; വരുന്നൂ… വാട്സ്ആപ്പില്‍ പുതിയ അപ്ഡേറ്റ് ; അറിയാം ഈ കാര്യങ്ങള്‍

2016 മുതലാണ് ഡോണ്‍ ലീയും യി ജുങ് ഹ്വായും പ്രണയത്തിലായത്. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബിഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു. വധൂവരന്മാരുടെ തിരക്ക് മുന്‍നിര്‍ത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവര്‍ മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങില്‍വെച്ചായിരിക്കും വിവാഹം നടക്കുക.

ALSO READ; പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമാണമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

ട്രെയിന്‍ റ്റു ബുസാന്‍, ഔട്ട്‌ലോസ്,  ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍സ്റ്റോപ്പബിള്‍, ഡിറയില്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ലീ.ഏപ്രല്‍ 24-ന് ഡോണ്‍ലീയുടെ പുതിയ ചിത്രമായ ദ റൗണ്ടപ്പ് പണിഷ്‌മെന്റ് ജപ്പാനില്‍ റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News