ഇവിക്കായി 50 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രമുഖ കൊറിയൻ കമ്പനി

ev

രാജ്യത്ത് 50 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഹ്യുണ്ടായി. ഡിസംബർ അവസാനത്തോടെയാകും 50 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. കൂടാതെ അടുത്ത ഏഴ് വർഷത്തിനുളളിൽ രാജ്യത്ത് 600 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇന്ത്യയില്‍ നിലവില്‍ ഹ്യുണ്ടായി അയോണിക് 5 എന്ന മോഡല്‍ മാത്രമാണ് വില്‍ക്കുന്നത്. ഫ്‌ലാഗ്ഷിപ്പ് മോഡലായ അയോണിക് 9 ആണ് ഹ്യൂണ്ടായ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2025 ന്റെ ആദ്യ പകുതിയില്‍ കൊറിയയിലും അമേരിക്കയിലുമായിരിക്കും ഹ്യുണ്ടായി അയോണിക് 9 ഇവി ആദ്യം വില്‍പ്പനക്കെത്തുക.

മികച്ച ലുക്കും നൂതന സവിശേഷതകളും അയോണിക് 9 എസ്‌യുവിക്കുണ്ട്. മൂന്ന് വരി സീറ്റുകളാണ് ഇതിനുള്ളത്. ഹ്യുണ്ടായിയുടെ ഇ-ജിഎംപി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് കാര്‍. 5060 mm നീളവും 1980 mm വീതിയും 1790 mm ഉയരവുമുണ്ട്. പനോരമിക് സണ്‍റൂഫ്,പനോരമിക് കര്‍വ്ഡ് ഡിസ്പ്ലേ 12 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്,എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ആദ്യത്തെ രണ്ട് നിര സീറ്റുകളില്‍ മസാജ് ഫംഗ്ഷന്‍ എന്ന സവിശേഷതയും ഉണ്ട്. രണ്ടാം നിര സീറ്റുകള്‍ 180 ഡിഗ്രി വരെ തിരിക്കാം. ഹ്യുണ്ടായി യൂണിവേഴ്‌സല്‍ ഐലന്‍ഡ് 2.0 എന്ന് വിളിക്കുന്ന ക്രമീകരിക്കാവുന്ന കണ്‍സോളും ആംറെസ്റ്റ് ഉണ്ട്. മുകളിലും താഴെയുമുള്ള ട്രേകളില്‍ 5.6 ലിറ്ററും 12.6 ലിറ്റര്‍ സംഭരണ ശേഷിയുമുണ്ട്.

also read : മക്കളുമാരെ…നിങ്ങൾക്ക് ചാർജ് ചെയ്യണ്ടേ…ഓടിവാ! ഇന്ത്യയിലുടനീളം ചാർജിങ് സെന്ററുമായി ഹ്യുണ്ടായി
620 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി. റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍,8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 14-സ്പീക്കര്‍ ബോസ് സിസ്റ്റം മൂന്ന് വരികളിലും 100W യുഎസ്ബി C പോര്‍ട്ട് എന്നിവയുമുണ്ട്. വലിയ സവിശേഷതയായി പറയുന്നത് ഇവിയുടെ സഹായത്തോടെ ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രിക് കാറുകളും ചാര്‍ജ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News