കൊറിയക്കാരുടെ തിളക്കമുള്ള സ്കിൻ സ്വന്തമാക്കാം; ഈ സെറം മതി

korean skin

കൊറിയക്കാരുടെ തിളക്കമുള്ള സ്കിൻ എല്ലാവർക്കും ഇഷ്ടമാണ്. കൊറിയക്കാരുടെ സ്കിൻ ഗ്ലോ ആകാനായി മാർക്കറ്റുകളിൽ നിന്നും പല പ്രൊഡക്ടുകളും വാങ്ങി പരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ ഇതൊന്നുമില്ലാതെ വീട്ടിൽ തന്നെ തിളങ്ങുന്ന മുഖത്തിനായി പലവഴികളും ചെയ്യാവുന്നതാണ്. അതിനായി ഒരു സ്പെഷ്യൽ സ്‌പെഷ്യല്‍ കൊറിയന്‍ സെറം തയ്യാറാക്കാം

കേട്ടാൽ അമ്പരപ്പ് തോന്നുമെങ്കിലും കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവുമെല്ലാം സ്കിന്നിന് നല്ല എഫക്റ്റീവ് ആണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ് കഞ്ഞിവെള്ളം. മുഖത്തിനും , മുടി സംരക്ഷണത്തിനും മികച്ചതാണ്.

also read: ചുണ്ടിലെ ചര്‍മത്തിന് ഇങ്ങനെ ചില പ്രത്യേകതകളുണ്ട്… ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ!
ഈ കഞ്ഞിവെള്ളത്തിലേക്ക് ഗ്ലിസറിന്‍​, പനിനീര്, കറ്റാര്‍വാഴ എന്നിവ കൂടി ചേര്‍ക്കും. റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ ആണ്. മുഖത്തെ എണ്ണമയം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാനും സഹായിക്കും. ഗ്ലിസറിന്‍ ചര്‍മം തിളങ്ങാന്‍ നല്ലതാണ്. ഇത് ചര്‍മത്തിന് സ്വാഭാവിക തിളക്കം നൽകും.കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കും. ചര്‍മത്തിന്റെ തരം അനുസരിച്ച് ഗ്ലിസറിന്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. രാത്രി പുരട്ടുന്നത് ആണ് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here