ജയിലിൽ നിന്ന് പരോളിലിറങ്ങി മോഷണം; കുടകിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ്

കുടക് ഗോണിക്കുപ്പയിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ് പേട്ട ദിനേശൻ. എസ്എഫ്ഐ നേതാവ് കെവി സുധീഷ് വധകേസിലെ മുഖ്യപ്രതിയാണ് പേട്ട ദിനേശൻ. ഇപി ജയരാജൻ വധ ശ്രമക്കേസിലെ മുഖ്യപ്രതിയും ഇയാളാണ്. സിപിഐഎം പ്രവർത്തകൻ കെപി രവീന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് കൊലപെടുത്തിയതും പേട്ട ദിനേശൻ്റെ നേതൃത്തിലാണ്.

Also Read; കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ദിനേശൻ പരോളിൽ ഇറങ്ങിയാണ് കവർച്ച നടത്തിയത്. ദിനേശൻ്റെ കൂട്ടാളികളായ ആർഎസ്എസ് പ്രവർത്തകരെ ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചക്ക് ശേഷം ദിനേശൻ ജയിലിലേക്ക് മടങ്ങി. ദിനേശനെ ജയിലിൽ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടും.

Also Read; ജയില്‍വാസത്തിനിടെ പുസ്തക രചന; പ്രകാശനത്തിന് റിപ്പര്‍ ജയാനന്ദന് പരോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News