ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു; പ്രതികളെ തന്ത്രപരമായി കുടുക്കി പൊലീസ്

arrest

കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. ഊന്നുകല്‍ പൊലീസാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കോതമംഗലം കുത്തുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചിക ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡിസംബര്‍ 23-ന് പുലര്‍ച്ചെയായിരുന്നു മോഷണം. മുന്‍വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നായിരുന്നു യുവാക്കള്‍ അകത്തുകയറിയത്. സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഇവര്‍ കവര്‍ന്നെടുക്കുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും പ്രതികള്‍ ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല.

Read Also: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികള്‍ പിടിയില്‍

എന്നാല്‍ ഊന്നുകല്‍ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിയുകയും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂര്‍ സ്വദേശി തന്‍സീര്‍ എന്നിവരെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതികളെ പോലീസ് പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിബു കുര്യാക്കോസ് പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവര്‍ക്കുമെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി പിഎം ബൈജു, ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ സിസി ബസന്ത്, എസ്ഐമാരായ സിഎ കുര്യാക്കോസ്, പികെ അജികുമാര്‍, പിഎ സുധീഷ്, അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News