അവരിനി അഴിക്കുള്ളിൽ! കോതമംഗലം ആനക്കൊമ്പ് വേട്ട കേസിലെ പ്രതികൾക്ക് തടവ് ശിക്ഷ

JAIL

കോതമംഗലം കുട്ടമ്പുഴ ആനക്കൊമ്പ് വേട്ട കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ. മാമലക്കണ്ടം സ്വദേശികളായ അജി, ബാബു,ഷാജി എന്നീ മൂന്നുപേർക്കെതിരെയാണ് കോടതി കഠിന തടവ് വിധിച്ചത്. കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്.

2009 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ 5 പേർ ചേർന്ന് വെടിവച്ച് കൊല്ലുകയായിരുന്നു. ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കേസിൽ 15 വർഷത്തിനിപ്പുറം പ്രതികൾക്ക് 4 വർഷം കഠിന തടവും 15000 രൂപ പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി അജി, അഞ്ചാം പ്രതി ബാബു, മൂന്നാം പ്രതി ഷാജി എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.


നാലാം പ്രതി സുരേഷ് ഒളിവിലാണ് . കേസിലെ രണ്ടാം പ്രതി സിനോജ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ഒന്നാം പ്രതി അജിയാണ് കുട്ടിക്കൊമ്പനെ വെടി വച്ചത്. കാട്ടാനയെ വേട്ടയാടി,റിസർവ്വ് വനത്തിൽ അതിക്രമിച്ച് കടന്നു ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് .കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk