കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വിഭാഗീയതയെ തുടര്‍ന്ന് രാജിവെച്ചു. മുസ്ലിം ലീഗിലെ ബുഷ്‌റ ഷബീര്‍ ആണ് രാജിവെച്ചത്. ബുഷ്‌റ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. വൈസ് ചെയര്‍മാന്‍ പി പി ഉമ്മറും രാജിവെച്ചു. പ്രാദേശിക നേതൃത്വവുമായുള്ള തര്‍ക്കമാണ് രാജിക്കുള്ള കാരണം. ഏകാധിപത്യ നിലപാടാണ് ചെയര്‍പേഴ്‌സണും, വൈസ് ചെയര്‍മാനും സ്വീകരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം ലീഗ് കൗണ്‍സിലര്‍മാരുടെ വിമര്‍ശനം.
READ ALSO:തിരുവനന്തപുരത്ത് നിരന്തരം ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍
അതേസമയം, ലീഗ് ആവശ്യപ്പെട്ടതു കൊണ്ടാണ് രാജിവെച്ചതെന്ന് ബുഷ്‌റ വ്യക്തമാക്കി. മാനസിക പ്രയാസമുണ്ടാക്കുന്ന അധിക്ഷേപ പ്രചാരണം ഉണ്ടായെന്നും എന്തിനാണ് പാര്‍ട്ടി മാറി നില്‍ക്കാന്‍ പറഞ്ഞതെന്നറിയില്ല എന്നും ബുഷ്‌റ പറഞ്ഞു. സ്ത്രീ ആണെന്ന പരിഗണന തരാതെ ആണ് തനിക്കെതിരെ വ്യാജപ്രചാരണമുണ്ടാക്കിയതെന്നും വ്യക്തിപരമായി ക്രൂശിച്ചതെന്നും ബുഷ്‌റ ആരോപിച്ചു.
കോട്ടക്കല്‍ കേരളത്തിലെ നമ്പര്‍ വണ്‍ മുന്‍സിപ്പാലിറ്റി ആണെന്നും കുത്തഴിഞ്ഞ സംവിധാനത്തെ മികച്ചതാക്കി മാറ്റിയെന്നും ബുഷ്‌റ ഷബീര്‍ പറയുന്നു. ഭരണനിര്‍വ്വഹണത്തില്‍ കൈകള്‍ ശുദ്ധമാണ്. മുസ്ലിം ലീഗില്‍ തന്നെ സജീവമായി തുടരുമെന്നും ലീഗിനെ ധിക്കരിച്ചിട്ടില്ലെന്നും ബുഷ്റ പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ വൈകാതെ പറയുമെന്നും ബുഷ്റ കൂട്ടിച്ചേര്‍ത്തു.
READ ALSO:യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പിടിമുറുക്കി തിരുവഞ്ചൂര്‍ പക്ഷം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here