കോട്ടയത്തെ ബസ് തൊഴിലാളി പ്രശ്‍നം; നാളെ ചർച്ച നടത്താൻ നിർദ്ദേശം

തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസുടമ രാജ്മോഹനെതിരെ സിഐടിയു നടത്തിവന്ന സമരം അവസാനിപ്പിച്ചു.  മന്ത്രി ചർച്ചയ്ക്ക് വിളിച്ചതിനെത്തുടർന്നാണ് സമരം താൽക്കാലികമായി നിർത്തുന്നതെന്ന് സിഐടിയു. അതേസമയം സിഐടിയു കൊടി കുത്തി സർവീസ് നിർത്തിച്ച ബസ്‌ പൊലീസ് കസ്റ്റഡിയിൽ എടുക്കും.

ഉടമ രാജ്‌മോഹൻ്റെ പ്രതിഷേധ സമരവും പൊലീസും സിഐടിയു സംഘടനയുമായി നടന്ന ചര്‍ച്ചയോടെ അവസാനിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സമരപ്പന്തല്‍ അഴിച്ചുമാറ്റുകയും ബസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം യോഗം ചേരും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News