‘നിൻ്റെ പേര് പെണ്ണിൻ്റേതാണ്,സ്വഭാവവും അതുപോലെ’; സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ്

nattakom suresh

സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിക്ക് എതിരെ നടത്തിയ  പ്രതിഷേധത്തിലായിരുന്നു സംഭവം. 

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കേരള കോൺഗ്രസ് അംഗമാണ് ജോളി മടുക്കക്കുഴി. ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ  കയ്യേറ്റം ചെയ്തെന്നാരോപിച്ചായിരുന്നു കോൺഗ്രസിൻറെ പൊലീസ് സ്റ്റേഷൻ മാർച്ച്.

ALSO READ; ‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ?’ വയനാടിനോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി

ഈ മാർച്ചിലായിരുന്നു സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള നാട്ടകം സുരേഷിന്റെ വിവാദ പരാമർശം. ആണായ ജോളി മടുക്കകുഴിയുടെ പേര് പെണ്ണിൻ്റേതാണെന്നും, സ്വഭാവവും പെണ്ണിനെ പോലെയാണെന്നുമായിരുന്നു വിവാദ പ്രസംഗം. പ്രസ്താവനക്കെതിരെ വിവിധ മഹിളാ സംഘടനകൾ രംഗത്തുവന്നു കഴിഞ്ഞു.

ENGLISH NEWS SUMMARY: Kottayam DCC President Nattakom Suresh with anti-women remarks. The incident took place during a protest held by the Kanjirapalli block panchayat member against Jolly Madukakuzhi.The controversial speech was that Jolly Madukakuzhi’s name is like a woman’s name and his character is like a woman. Various women’s organizations have come forward against the statement.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here