കോട്ടയത്ത് അച്ഛനും മകനും മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കോട്ടയത്ത് ഗൃഹനാഥനും മകനും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നതായി ബിനു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പണം തിരിച്ചടയ്ക്കാൻ പറഞ്ഞുള്ള ശല്യം സഹിക്കവയ്യാതെയാണ് ആത്മഹത്യചെയ്തതെന്നും ബിനു കുറിപ്പിൽ പറയുന്നു.

ALSO READ: ഒഡിഷയിൽ ഇത് ആദ്യം; മയക്കുമരുന്ന് കേസിൽ അപൂർവ ശിക്ഷ

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ ബിനുവിനെയും മകൻ ശിവഹരിയേയും വീട്ടിൽ നിന്ന് കുറച്ചു മാറി ഒഴിഞ്ഞുകിടന്ന മറ്റൊരു വീടിന്റെ വിറകുപുരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയുടേതാണു വീട്. ഈ വീട് നോക്കാനേൽപ്പിച്ച പ്രദേശവാസി എത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കാടനെത്തിയത്.

ALSO READ: ‘ശിവരാജ് ചൗഹാന്‍ ‘നല്ല നടന്‍’, തൊഴില്‍ രഹിതനാകില്ല.’ : ബിജെപി മുഖ്യനെ പരിഹസിച്ച് കമല്‍നാഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News