കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു

കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാർ പിഎസ്സിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘത്തിൻ്റെ ആക്രമണം. വീടിൻ്റെ വാതിൽ ചവിട്ട് പൊളിച്ച് അകത്ത് കടന്ന ശേഷമായിരുന്നു അക്രമണം.

Also read:പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു

രണ്ട് കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി എത്തിയ ലഹരി സംഘം വീട് വളഞ്ഞായിരുന്നു ആക്രമണം. . അനിൽകുമാറിന്റെ ഭാര്യയും അംഗനവാടി അധ്യാപികയുമായ ശ്രീരേഖയെ കമ്പി വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു മാറ്റാൻ എത്തിയ ശ്രീരേഖയുടെ മകൻ അഖിലിനെയും ക്രൂരമായി മർദിച്ചു. അഖിലിന്റെ ഒരു വയസ്സുള്ള മകളുടെ ദേഹത്ത് ജനലിന്റെ കുപ്പി ചീളുകൾ പതിച്ചത് മുറിവ് പറ്റിയിട്ടുണ്ട്. വീടിനകത്ത് കയറിയ അക്രമസംഘം വീട്ടിലെ ടിവിയും, ഫർണിച്ചറും ഉൾപ്പെടെ അടിച്ച് തകർത്തു.

Also read:തെരഞ്ഞെടുപ്പ് ചൂടിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരൽ; ശ്രദ്ധേയമായി റാവിസ് കടവ് ഇഫ്താർ വിരുന്ന്

സംഭവുമായി ബന്ധപ്പെട്ട് ഒമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഒരു പ്രതിക്ക് അനിൽ കുമാറിൻ്റെ മകനോട് ഉണ്ടായിരുന്ന വ്യക്തി വിരോധമാണ് അക്രമണത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News