കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.പേട്ട സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ലിബിൻ തോമസ് ( 22) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. അപകടത്തിൽ മറ്റൊരു യുവാവിനും പരുക്കേറ്റു. പട്ടിമറ്റം സ്വദേശി കാപ്പിത്തോട്ടത്തിൽ ഷാനോ (21) നാണ് പരുക്കേറ്റത്. .തീർത്ഥാടകർ സഞ്ചരിച്ച ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്കിൻ്റെ ഹാൻഡിൽ ബസിൽ തട്ടുകയും ഇവർ റോഡിൽ വീഴുകയുമായിരുന്നു.
ALSO READ; തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
എതിരെ വന്ന കാറിലേക്ക് റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് ഇടിച്ചു കയറിയതാണ് മരണത്തിനിടയാക്കിയത്.അപകടത്തിൽ പെട്ട ഉടൻ തന്നെ യുവാക്കളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിബിൻ മരണപ്പെടുകയായിരുന്നു.
ENGLISH NEWS SUMMARY: A young man died in a bike accident in Kottayam. The incident happened in Kanjirapalli. Libin Thomas (22), a native of Kanjirapalli, died in a car accident near Petta school.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here