കോട്ടയം മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ഇന്ന് നാമനിർദേശ പട്ടിക സമർപ്പിക്കും

ആദ്യ ദിനത്തെ തിരഞ്ഞെടുപ്പ് പര്യടത്തിന് ശേഷം ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ആദ്യ ദിനത്തെ വാഹനപര്യടത്തിൻ്റെ ആവേശത്തിൽ തോമസ് ചാഴികാടൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 10.30ന് ജില്ലാ കലക്ടർ മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്. ഇന്നലെ പാല മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ചാഴികാടന് ലഭിച്ചത്.

Also Read: ദില്ലി മദ്യനയ അഴിമതി കേസ്; ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

ഇന്നലെ രാവിലെ പാല മണ്ഡലത്തിലെ കടനാട്ടിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പൈകയിലാണ് സമാപിച്ചത്. ഒരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ചാഴികാടന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് ഇന്ന് പത്രിക സമർപ്പിക്കുന്നത്. രാവിലെ 9.30 ന് കേരളാ കോൺഗ്രസ് ഓഫീസിൽ നിന്ന് ആയിരകണക്കിന് പ്രവർത്തകർക്കൊപ്പമാകും പത്രികാ സമർപ്പണത്തിന് പുറപ്പെടുക. വരണാധികാരിയായ ജില്ലാ കലക്ടർ മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്. ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. കെ.കെ റോഡുവഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത് ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും.

Also Read: ആറ്റിങ്ങൽ മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി വി ജോയ് നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News