വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾക്കിടയിലും വിദ്യാഭ്യാസ രംഗത്ത് ലഭിക്കുന്ന രാജ്യാന്തര അംഗീകാരങ്ങൾ കേരളത്തിന് ഊർജം പകരുന്നു: കെ.കെ. രാഗേഷ്

കഴിവുള്ളവർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളംവിട്ടുപോകുകയാണ് എന്ന നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് ലഭിക്കുന്ന തിരിച്ചടികളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ലഭിക്കുന്ന രാജ്യാന്തര അംഗീകാരങ്ങളെന്ന് കെ.കെ.രാഗേഷ്.ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് നാലാം സ്ഥാനം നേടിയ എംജി സർവ്വകലാശാലയുടെ നേട്ടത്തിൽ ഫേസ്ബുക്കിൽ പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.എംജി സർവ്വകലാശാലയുടെ നേട്ടം കേരളത്തിന്റെയും രാജ്യത്തിന്റെയാകെയും നേട്ടമാണ് എന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

രാജ്യത്തിന് അഭിമാനമായി കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല.

Times Higher Education’s Annual Asia Universtiy Rankings, 2023 ൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പ്രകടനം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിനാകെ അഭിമാനകരമാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം പിടിക്കാൻ എംജി സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ആകെ നാല് സർവ്വകലാശാലകൾ മാത്രമേ ഈ പട്ടികയിൽ ആദ്യ നൂറിൽ ഇടം പിടിച്ചിട്ടുള്ളൂവെന്നത് എംജി സർവ്വകലാശാലയുടെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.

Tsinghua Universtiy, China, Peking Universtiy, China, National Universtiy of Singapore Singapore എന്നിവയാണ് പട്ടികയുടെ ആദ്യ മൂന്നുസ്ഥാനങ്ങളിൽ വന്നത്. ടൈംസ് പട്ടികയുടെ ആദ്യ ഇരുന്നൂറിൽ 18 ഇന്ത്യൻ സർവ്വകലാശാലകളാണ് ഇടംപിടിച്ചത്. പട്ടികയിൽ 48 ആം റാങ്കുള്ള ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് (IISc) ഇന്ത്യൻ സർവ്വകലശാലകളിൽ ഒന്നാമത്. ഇന്ത്യൻ സർവ്വകലാശാലകളിൽ നാലാമതുള്ള എംജി സർവ്വകലാശാലയ്ക്ക് ടൈംസ്
ഏഷ്യാ യൂണിവേഴ്‌സിറ്റി പട്ടികയിൽ 95 ആം റാങ്കാണുള്ളത്.

എംജി സർവ്വകലാശാലയുടെ ഈ നേട്ടം കേരളത്തിന്റെയും രാജ്യത്തിന്റെയാകെയും നേട്ടമാണ്. കഴിവുള്ളവർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളംവിട്ടുപോകുകയാണ് എന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ നിരന്തരം ഉയർന്നുവരുമ്പോൾ ഇതുപോലെയുള്ള രാജ്യാന്തര അംഗീകാരങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുമെന്നതിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News