വനിതാ വോളിബോളിൽ കോട്ടയം എംജി സർവകലാശാല ജേതാക്കൾ

അഖിലേന്ത്യ അന്തർസർവകലാശാലാ വനിതാ വോളിബോളിൽ കോട്ടയം എംജി സർവകലാശാല ജേതാക്കളായി. അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ കൊൽക്കത്തയിലെ അഡമാസ്‌ സർവകലാശാലയെ തോൽപ്പിച്ചു. സ്‌കോർ: 25–12, 20–25, 25–23, 19–25, 15–9.

ALSO READ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

എംജി സർവകലാശാല ടീം നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ എസ്ആർഎം സർവകലാശാലയെ പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്. കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ പട്യാല പഞ്ചാബി സർവകലാശാലയെ തോൽപ്പിച്ചാണ് ടീം ഫൈനലിലെത്തി. 2017നുശേഷമുള്ള ആദ്യകിരീടമാണ്‌.

ALSO READ: രഞ്ജി ട്രോഫി; സച്ചിന്‍ ബേബിയുടെ തകർപ്പൻ സെഞ്ചുറിയിൽ വമ്പൻ സ്കോറുമായി കേരളം

റോളി പതക്, അനന്യ ശ്രീ, കെ വിഭ, എസ്‌ ആര്യ, അഞ്ജന, കെ ആര്യ, അൽന രാജ്, എയ്ഞ്ചൽ തോമസ്, സ്നേഹ, രഞ്ചു ജേക്കബ്, അനീറ്റ ആന്റണി, നിവേദിത ജയൻ എന്നിവരാണ് ടീം അംഗങ്ങൾ. വി അനിൽകുമാർ മുഖ്യപരിശീലകനും നവാസ് വഹാബ് സഹപരിശീലകനും ആണ്. സുജാമേരി ജോർജ്ജും ഡോ. ജിമ്മി ജോസഫും മാനേജർമാർമാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News