കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന്‍ മരിച്ചു ; അരളി ഇല ജ്യൂസ് കഴിച്ചത് അബദ്ധത്തില്‍ എന്ന് സൂചന

കോട്ടയം  മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തില്‍ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയില്‍ വിദ്യാധരന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ ആയിരുന്നു സംഭവം. ഔഷധം ആണെന്ന് കരുതി അദ്ദേഹം അബദ്ധത്തില്‍ അരളി ചെടിയുടെ ഇല ജ്യൂസ് അടിച്ച് കുടിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ജ്യൂസ് കുടിച്ചത് സംബന്ധിച്ച് ബന്ധുകളോട് പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് കഴിച്ചത് അരളി ആണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ , കഴിച്ചത് അരളിയാണെന്ന് അറിയിച്ചതോടെ അടിയന്തര ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ എത്തിച്ച് വയര്‍ അടക്കം ക്ലീന്‍ ചെയ്‌തെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ:ഗീത, മക്കള്‍:അര്‍ജുന്‍ , ആര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News