പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80-ാം സ്ഥാനത്തായിരുന്നു കോട്ടയത്തിന്റെ സ്ഥാനം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കെ ചെലവഴിച്ചത് 26 ശതമാനം തുകമാത്രം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 87 നഗരസഭകളില്‍ 80 സ്ഥാനത്തായിരുന്നു തുക ചെലവഴിച്ചതില്‍ കോട്ടയത്തിന്റെ സ്ഥാനം. 27.78 കോടി രൂപ സര്‍ക്കാര്‍ നല്‍കിയപ്പോള്‍, ചെലവഴിച്ചത് 15. 64 കോടി മാത്രം. 56.3 ശതമാനമാണ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കിയത് 29.15 കോടി രൂപ. ഇതുവരെ ചെലവഴിച്ചത് 7.86 കോടി മാത്രം. സാമ്പത്തിക വര്‍ഷം തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്ക് ഇനിയും ചെലവഴിക്കാന്‍ ഉള്ളത് 73% തുക. ഈ കാര്യത്തിലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് ഭരണപക്ഷം.
ഭരണസമിതിയുടെ കെടുകാര്യസ്ഥ മൂലം കോട്ടയം നഗരസഭയില്‍ നിന്നും 211 കോടിരൂപയാണ് കാണാതായത്. പദ്ധതി വിഹിതം ചെലവഴിക്കുന്ന കാര്യത്തിലും നഗരസഭ പുലര്‍ത്തുന്നത് തികഞ്ഞ അനാസ്ഥ തന്നെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here