യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിൽ 211 കോടി രൂപ ‘ആവിയായി’

Kottayam Municipality

യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല. ചെക്കു വഴിയുള്ള വരവായി നഗരസഭാ രേഖകളിൽ ഉള്ള പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് ആരോപണം. ക്രമക്കേട് വിജിലൻസിന്‍റെ പരിശോധനയില്‍ കണ്ടെത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

കോട്ടയം നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളില്‍ നഗരസഭാ രേഖകൾ പ്രകാരം കാണേണ്ട പണമാണ് കാണാതായത്. മുനിസിപ്പല്‍ ഡയറക്റ്ററേറ്റ് വിജിലൻസിന്‍റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് പ്രതിപക്ഷ ആരോപിക്കുന്നു.

Also Read: ഷാരോണ്‍ രാജ് വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരി

നഗരസഭയില്‍ 211 കോടി രൂപയുടെ ചെക്കു വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത്രയും തുക ബാങ്കില്‍ എത്തിയിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു.

Also Read: ‘നെയ്യാറ്റിന്‍കരക്കാര്‍ക്കും കോടതിക്കും പൊലീസിനും സല്യൂട്ട്’; പൊളിഞ്ഞുപാളീസായത് ആത്മീയ വ്യവസായ തട്ടിപ്പിനുള്ള ഗൂഢശ്രമമെന്ന് എ പ്രദീപ്കുമാര്‍

ആരോപണം ഉന്നയിക്കുന്ന കാര്യം സംബന്ധിച്ച് അന്വേഷിക്കാൻ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ചെയർപേഴ്സൺ പ്രതികരിച്ചു. നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ നിന്നും മൂന്നരക്കോടിയോളം രൂപയുടെ തിരിമറി നടത്തിയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ന​ഗരസഭക്കെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News