കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്, പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ. നഗരസഭ ഭരിക്കുന്നവർ അറിഞ്ഞാണ് ഇത്തരത്തിലുള്ള വൻ തട്ടിപ്പ് നടക്കുന്നത്. തദ്ദേശവകുപ്പിന്റെ അന്വേഷണങ്ങളോട് ഭരണസമിതി സഹകരിച്ചില്ല എന്നും കെ അനിൽകുമാർ പറഞ്ഞു.
ഭരണസമിതിക്ക് രാഷ്ട്രീയ പിന്തുണ നൽകുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആണെന്നും കെ അനിൽകുമാർ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ഒഴിയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Also Read: യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിൽ 211 കോടി രൂപ ‘ആവിയായി’
ബിജെപി – കോൺഗ്രസ് കൂട്ടുകൃഷി ആണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്. നഗരസഭയിൽ ഇവർ നടത്തുന്ന അഴിമതികൾ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും. സംസ്ഥാന സർക്കാറിനോട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ അനിൽകുമാർ ആവശ്യപ്പെട്ടു.
അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവർ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here