ശുചീകരണ തൊഴിലാളികളുടെ ഓണം മുടക്കി കോൺഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭ. നഗരസഭയിൽ ശമ്പളവും അലവൻസും മുടങ്ങിയതോടെ പ്രതിഷേധവുമായി ഐഎൻടിയുസി. തൊഴിലാളികൾ നേതൃത്വത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി. കോട്ടയം നഗരസഭയിലെ 200 ഓളം ശുചീകരണ തൊഴിലാളികളുടെ ഓണമാണ് നഗരസഭയുടെ കെടുകാര്യസ്ഥത മൂലം കുളമാക്കിയിരിക്കുന്നത്. ഈ തൊഴിലാളികൾക്ക് ഇതുവരെയും ഓണം അഡ്വാൻസോ, അലവൻസോ മുൻകൂർ ശമ്പളമോ നൽകാൻ നഗരസഭക്ക് കഴിഞ്ഞില്ല.
ആനൂകൂല്യങ്ങൾ മുടങ്ങിയ ജീവനക്കാർ ഐഎൻടിയുസി നേതൃത്വത്തിൽ കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അലവൻസ് മുടങ്ങിയത് സെക്രട്ടറിയുടെ തലയിൽ കെട്ടിവയ്ക്കാൻ ആണ് കോൺഗ്രസ് ഭരിക്കുന്ന നഗരസഭാ ഭരണസമിതിയുടെ നീക്കം. ഭരണസമിതിയുടെ കാര്യശേഷിയില്ലായ്മയാണ് ആനുകൂല്യങ്ങൾ മുടങ്ങാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് ഭരണസമിതിക്ക് വലിയ നാണക്കേടാണ് സർട്ടിഫിച്ചിട്ടുള്ളത്. ഈ വിവാദത്തിനിടയിലാണ് ശുചീകരണ തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here